യുഎഇയില്‍ കോവിഡ് രോഗമുക്തിയിൽ റെക്കോർഡ് വർധന

പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
യുഎഇയില്‍ കോവിഡ് രോഗമുക്തിയിൽ റെക്കോർഡ് വർധന

ദുബയ്: യുഎഇയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഇന്ന് റെക്കോര്‍ഡ് വര്‍ധന. 2443 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ അസുഖം പൂര്‍ണമായും സുഖപ്പെട്ടത്. ഇതോടെ ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 66095 ലെത്തി.

പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതുവരെ ആകെ മരണം 388 ആണ്. അതേസമയം പുതുതായി 513 പേരില്‍കൂടി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ രോഗികളുടെ എണ്ണം ഇതോടെ ഉയര്‍ന്ന് 73984 ലെത്തി. നിലവില്‍ 7501 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്.

പുതുതായി 87336 പരിശോധനകളാണ് പൂര്‍ത്തിയായത്. കോവിഡ് വ്യാപനം തടയാന്‍ വിവിധ എമിറേറ്റുകളില്‍ ഊര്‍ജിത പരിശോധനകളാണ് നടന്നുവരുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com