യുഎഇയില്‍ ഇന്ന് 3,158 പേര്‍ക്ക് കൂടി കൊവിഡ്

കൊവിഡ്ചികിത്സയിലായിരുന്ന 4,298 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ 15 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ ഇന്ന് 3,158 പേര്‍ക്ക് കൂടി  കൊവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 3,158 പേര്‍ക്ക് കൂടി കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു . കൊവിഡ്ചികിത്സയിലായിരുന്ന 4,298 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ 15 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

1,65,357 കൊവിഡ് പരിശോധനകളാണ് പുതിയതായി രാജ്യത്ത് നടത്തിയിരിക്കുന്നത്. ഇതുവരെ 2.91 കോടിയിലധികം കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിക്കഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 3,68,175 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,56,013 പേരാണ് ഇതിനോടകം രോഗമുക്തരായത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com