യുഎഇയില്‍ 2051 പുതിയ കോവിഡ് കേസുകള്‍ കൂടി

ചികിത്സയിലായിരുന്ന 2741 പേര്‍ രോഗമുക്തരായി
യുഎഇയില്‍ 2051 പുതിയ കോവിഡ് കേസുകള്‍ കൂടി

അബുദാബി: യുഎഇയില്‍ ഇന്ന് 2051 പുതിയ് കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 2741 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച് ഇന്ന് എട്ട് പേര്‍ കൂടി മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,36,988 കോവിഡ് പരിശോധനകള്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതുവരെ യുഎഇയില്‍ 3.44 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 4,32,364 പേര്‍ക്ക് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,13,477 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1414 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 17,473 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com