യു.എ.ഇയില്‍ 930 പേര്‍ക്കുകൂടി കോവിഡ്

രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്
യു.എ.ഇയില്‍ 930 പേര്‍ക്കുകൂടി കോവിഡ്

ദുബായ്: യു.എ.ഇയില്‍ 930 പേരില്‍ വ്യാഴാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് യു.എ.ഇ ആരോഗ്യമേഖല വക്താവ് ഫരീദ അല്‍ ഹൊസാനി പറഞ്ഞു. ആകെ രോഗികളുടെ എണ്ണം 76911 ലെത്തി.

പുരുഷന്‍മാരിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 62 ശതമാനം. ഇവരില്‍ 12 ശതമാനം പേര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രാജ്യത്ത് എത്തിയവരാണ്.

സാമൂഹിക ഒത്തുചേരലുകളും രോഗം പടരാന്‍ ഇടയാക്കി. പുതിയ കേസുകളില്‍ 88 ശതമാനവും വിവാഹം, ജോലി മറ്റ് സാമൂഹിക ഒത്തുചേരലുകളിലൂടെ പടര്‍ന്നതാണെന്നും അല്‍ ഹൊസാനി പറഞ്ഞു. ഒത്തുചേരലുകള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

രാജ്യത്ത് ഇന്ന് കോവിഡ് ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം ഇതോടെ 398 ആയി ഉയര്‍ന്നു. 586 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 67945 ആയി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com