ഇസ്രയേല്‍ സമാധാന കരാറിന് യുഎഇയുടെ അംഗീകാരം

കഴിഞ്ഞ സെപ്തംബര്‍ മാസമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത്.
ഇസ്രയേല്‍ സമാധാന കരാറിന് യുഎഇയുടെ അംഗീകാരം

അബുദാബി: ഇസ്രയേലുമായുള്ള സമാധാന കരാറിന് അംഗീകാരം നല്‍കി യുഎഇ മന്ത്രിസഭ. ഇരുരാജ്യങ്ങളും തമ്മില്‍ പൂര്‍ണ നയതന്ത്ര ബന്ധം ആരംഭിക്കാനുള്ള തീരുമാനത്തിനും ഇതോടെ യുഎഇയുടെ ഔദ്യോഗിക അംഗീകാരമായി. കഴിഞ്ഞ സെപ്തംബര്‍ മാസമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ ഒപ്പുവെച്ചത്.

അതേസമയം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരാര്‍ സംബന്ധമായ ഭരണഘടനാ നടപടികള്‍ തുടങ്ങാനും സമാധാന കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ഫെഡറല്‍ ഉത്തരവ് പുറപ്പെടുവിക്കാനും നിര്‍ദേശം നല്‍കി.

Related Stories

Anweshanam
www.anweshanam.com