തുര്‍ക്കി ഭൂകമ്പം മരണസംഖ്യ ഉയര്‍ന്നു

ഒക്ടോബര്‍ 30 നാണ് പടിഞ്ഞാറന്‍ തുര്‍ക്കി ഇസ്മീര്‍ പ്രവിശ്യയിലെ ഏജിയന്‍ തീരദേശ മേഖലയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
തുര്‍ക്കി ഭൂകമ്പം മരണസംഖ്യ ഉയര്‍ന്നു

അങ്കാറ: തുര്‍ക്കി ഭൂകമ്പത്തില്‍ മരണനിരക്ക് 79ലേക്ക് ഉയര്‍ന്നു. പരിക്കേറ്റവര്‍ 962. ടര്‍ക്കിഷ് ദുരന്തനിവാരണ മാനേജ്‌മെന്റ് ഇന്ന് നവംബര്‍ രണ്ടിന് പുറത്തിറിക്കിയ ഡാറ്റ ഊദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 30 നാണ് പടിഞ്ഞാറന്‍ തുര്‍ക്കി ഇസ്മീര്‍ പ്രവിശ്യയിലെ ഏജിയന്‍ തീരദേശ മേഖലയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കടലോര വിനോദ സഞ്ചാര കേന്ദ്രമായ ഇസ്മീറില്‍ ഭൂകമ്പം വ്യാപക നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്.

Also read: തുർക്കി ഭൂകമ്പം: യുഎൻ സെക്രട്ടറി ജനറൽ ദുഃഖം രേഖപ്പെടുത്തി

22 ഓളം പേര്‍ക്ക് ജീവഹാനിയുണ്ടതായും 800 ലധികം പേര്‍ക്ക് പരിക്കേറ്റതായും അന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിതിരുന്നു. ഗ്രീസ് സ്‌മോസ് ദ്വീപിനെയും ഭൂകമ്പം ബാധിച്ചു.രണ്ടു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 20 പേര്‍ക്ക് പരിക്ക്. ഗ്രീസിലെ ഭൂകമ്പത്തില്‍ 6.9 തീവ്രതയാണ് റിക്ച്ചര്‍ സ്‌കയിലില്‍ രേഖപ്പെടുത്തിയത്.

Related Stories

Anweshanam
www.anweshanam.com