കുവൈത്തിലേക്കുള്ള യാത്രാ വിലക്കില്‍ മാറ്റമില്ല

നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് പോകുന്നതിന് വിലക്കുണ്ട്.
കുവൈത്തിലേക്കുള്ള യാത്രാ വിലക്കില്‍ മാറ്റമില്ല
Lukas Bischoff

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള യാത്രാ വിലക്കില്‍ മാറ്റമില്ല. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് പോകുന്നതിന് വിലക്കുണ്ട്.

ഇന്ത്യ, ഇന്തൊനേഷ്യ, അര്‍മേനിയ, സിറിയ, ഇറാഖ്,ലെബനാന്‍, ഇറാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ഈജിപ്ത്, കൊളംബിയ, ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചൈന, ബ്രസീല്‍, സ്പെയിന്‍, മെക്സികോ, ഹോങ്കോങ്, സെര്‍ബിയ, ഫിലിപ്പീന്‍സ്, പനാമ, പെറു, മൊല്‍ഡോവ, അഫ്ഗാനിസ്താന്‍, യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.

പത്തുദിവസം കൂടുമ്പോള്‍ രാജ്യങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തി പട്ടികയില്‍ വേണ്ട മാറ്റം വരുത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. പട്ടികയില്‍ നിന്ന് സിങ്കപ്പൂരിനെ ഒഴിവാക്കുകയും പിന്നീട് യമന്‍, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളെ ചേര്‍ക്കുകയും ചെയ്തിരുന്നു. സെപ്തംബര്‍ 14നാണ് ഈ മാറ്റം നിലവില്‍ വന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലുള്ളവര്‍ക്ക് വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്ച താമസിച്ച ശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലമുണ്ടെങ്കില്‍ കുവൈത്തിലേക്ക് വരാം.

Related Stories

Anweshanam
www.anweshanam.com