ഇത് ഇ​ന്ത്യ​യെ സ​ഹാ​യി​ക്കേ​ണ്ട സ​മ​യം; അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍

കോ​വി​ഡ് ബാ​ധി​ച്ച്‌ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ത​ന്‍റെ ചി​ന്ത​ക​ളി​ലും പ്രാ​ര്‍​ഥ​ന​ക​ളി​ലു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി
ഇത് ഇ​ന്ത്യ​യെ സ​ഹാ​യി​ക്കേ​ണ്ട സ​മ​യം; അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍

ല​ണ്ട​ന്‍: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ വ​ല​യു​ന്ന ഇ​ന്ത്യ​യെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അഭ്യര്‍ത്ഥിച്ച്‌ ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍. ക്ലാ​രെ​ന്‍​സ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച്‌ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ത​ന്‍റെ ചി​ന്ത​ക​ളി​ലും പ്രാ​ര്‍​ഥ​ന​ക​ളി​ലു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോവിഡിന്റെ ഒന്നാംതരംഗത്തില്‍ പ്രതിസന്ധിയിലായ മറ്റ് രാജ്യങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ മറ്റുളളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുളളവര്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണ്. നമ്മള്‍ ഒന്നിച്ച്‌ ഈ യുദ്ധത്തില്‍ വിജയിക്കുമെന്നും ചാള്‍സ് പറയുന്നു.

ഇ​ന്ത്യ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​ക​ണ​മെ​ന്ന് ചാ​ള്‍​സ് രാ​ജ​കു​മാ​ര​ന്‍ സ്ഥാ​പി​ച്ച ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ന്‍ ട്ര​സ്റ്റ് അ​ടി​യ​ന്ത​ര അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ട്ര​സ്റ്റി​നെ പി​ന്തു​ണ​ച്ച്‌ ബ്രി​ട്ടീ​ഷ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡോ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com