പിറന്നാള്‍ ദിനത്തില്‍ തോക്കെടുത്ത് കളിച്ചു; മൂന്നുവയസുകാരന്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ ടെക്‌സസില്‍ ശനിയാഴ്ചയാണ് സംഭവം.
പിറന്നാള്‍ ദിനത്തില്‍ തോക്കെടുത്ത് കളിച്ചു; മൂന്നുവയസുകാരന്‍ വെടിയേറ്റ് മരിച്ചു

ഹ്യൂസ്റ്റണ്‍: പിറന്നാള്‍ ദിനത്തില്‍ തോക്കുകൊണ്ട് കളിക്കുന്നതിനിടെ വെടിയേറ്റ് മൂന്ന് വയസ്സുകാരന്‍ മരിച്ചു. അമേരിക്കയിലെ ടെക്‌സസില്‍ ശനിയാഴ്ചയാണ് സംഭവം.

പിറന്നാള്‍ പാര്‍ട്ടിക്കിടെ മുതിര്‍ന്നവരെല്ലാം ചീട്ടുകളിയിലായിരുന്നുവെന്നും അതിനിടയില്‍ വെടിപൊട്ടിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ നെഞ്ചിലാണ് വെടിയേറ്റത്. ബന്ധുവിന്റെ പോക്കറ്റില്‍ നിന്ന് അറിയാതെ താഴെ വീണ തോക്ക് കുട്ടിയെടുത്ത് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഈ വര്‍ഷമിതുവരെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ 229 കുട്ടികള്‍ക്കാണ് ഇവിടെ വെടിയേറ്റിരിക്കുന്നത്. ഇതില്‍ 97 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.

Related Stories

Anweshanam
www.anweshanam.com