ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

റോജർ പെൻറോസ്, റെയ്ൻ ഹാർഡ്, ജൻസൽ, ആൻഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്
ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു

സ്‌റ്റോക്ക്‌ഹോം: ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്ന് പേരാണ് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരത്തിന് അർഹരായത്. റോജർ പെൻറോസ്, റെയ്ൻ ഹാർഡ്, ജൻസൽ, ആൻഡ്രിയ ഗെസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. തമോഗർത്തത്തെ കുറിച്ചുള്ള പഠനത്തിനാണ് പുരസ്‌കാരം.

ബ്രിട്ടണിലെ ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റോജർ പെന്റോസ്. തമോഗർത്തം രൂപപ്പെടുന്നതിൽ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന കണ്ടുപിടുത്തമാണ് റോജർ പെന്റോസിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ക്ഷീരപഥത്തിന്റെ മദ്ധ്യഭാഗത്ത് വലിയ തോതിലുള്ള തമോഗർത്തത്തെ കണ്ടെത്തിയതിനാണ് റെയിൻ ഗാർഡ് ജൻസലിൻ, ആൻഡ്രിയ ഗെസ് എന്നിവർ പുരസ്‌കാരം നേടിയത്.

സ്വീഡിഷ് സയന്‍സ് അക്കാദമിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സമ്മാന തുകയായ 10 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ പുരസ്‌കാര ജേതാക്കള്‍ക്കിടയില്‍ പങ്കിടും.

ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ് റോജര്‍ പെന്റോസ്, 1931ല്‍ യു.കെയിലെ കോള്‍ചെസ്റ്ററില്‍ ജനിച്ച അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറാണ്. റെയ്ന്‍ഹാര്‍ഡ് ജെന്‍സെല്‍ ജര്‍മ്മന്‍ ശാസ്ത്രജഞനാണ്. ആന്‍ഡ്രിയ ഘെസ് അമേരിക്കന്‍ ശാസ്ത്രജഞയാണ്.

Related Stories

Anweshanam
www.anweshanam.com