കാബൂൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് മാധ്യമ പ്രവർത്തകനുൾപ്പെടെ മൂന്ന് പേർ

കാബൂൾ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് രാവിലെ 7 .30 നാണ് സ്‌ഫോടനമുണ്ടായത്
കാബൂൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് മാധ്യമ പ്രവർത്തകനുൾപ്പെടെ മൂന്ന് പേർ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ മാധ്യമ പ്രവർത്തകനാനാണ്. ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായതെന്ന് ടോളോ ന്യൂസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

യമ സെയ്‌വാശ് എന്ന ടോളോ ന്യൂസിൽ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകനാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. കാബൂൾ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് രാവിലെ 7 .30 നാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

also read: കാബൂളിൽ സ്ഫോടനം

മാധ്യമപ്രവർത്തകനും മറ്റു രണ്ടുപേരും സഞ്ചരിച്ചിരുന്ന വാഹനം ലക്ഷ്യമിട്ടാണ് ആക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Related Stories

Anweshanam
www.anweshanam.com