സൗദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

ഇന്ന് പുലർച്ചെ ദമാമിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
സൗദിയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

ദമാം: സൗദിയിൽ നടന്ന വാഹനാപകടത്തിൽ മലപ്പുറം, വയനാട്, കോഴിക്കോട് സ്വദേശികൾ മരിച്ചു. ഇന്ന് പുലർച്ചെ ദമാമിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഫ്, വയനാട് സ്വദേശി അൻസിഫ്, കോഴിക്കോട് സ്വദേശി സനദ് എന്നിവരാണ് മരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com