കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസം ദുഃഖാചരണം

യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടും.
കുവൈത്ത് അമീറിന്റെ നിര്യാണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസം ദുഃഖാചരണം

അബുദാബി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. കുവൈത്ത് അമീര്‍ ശൈഖ് സബാഹിനോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു. യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടും.

ആധുനിക കുവൈത്തിന്റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. 2014ല്‍ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിന്റെ ലോകനായക പട്ടം നല്‍കി ആദരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com