ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു.
ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

ദോഹ: ഖത്തറില്‍ കോവിഡ് ഹോം ക്വാറന്റീന്‍ ലംഘിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് പേരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പ്രാദേശിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ നിബന്ധനകളും പൂര്‍ണമായും പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്വദേശികള്‍ക്കും രാജ്യത്തെ സ്ഥിരതാമസക്കാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ ഒരുപോലെ ബാധകമാണ്. സമൂഹ സുരക്ഷ മുന്‍നിര്‍ത്തി നിബന്ധനകള്‍ ലംഘിക്കുന്നവരെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Related Stories

Anweshanam
www.anweshanam.com