ബൽജിയം ജനത പ്രക്ഷോഭത്തിലാണ്
world

ബൽജിയം ജനത പ്രക്ഷോഭത്തിലാണ്

പ്രധാനമന്ത്രി ബോയ്കൊവ ബൊറിസൊവ് രാജിവച്ചൊഴിയണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം

News Desk

News Desk

ബ്രസൽസ്: ബൽജിയം ജനത സർക്കാർ വിരുദ്ധ പോരാട്ടത്തിലാണ്. സോഫിയ നഗരത്തിലെ പാർലമെൻ്റ് മന്ദിരത്തിന് മുന്നിൽ ഒത്തുചേർന്നിട്ടുള്ളത് ആയിരകണക്കിന് പ്രക്ഷോഭകർ.

പ്രധാനമന്ത്രി ബോയ്കൊവ ബൊറിസൊവ് രാജിവച്ചൊഴിയണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം. കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന പ്രക്ഷോഭ പരമ്പരയിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് സോഫിയാ നഗരം ഇപ്പോൾ സാക്ഷ്യമേകുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

പ്രക്ഷോഭകാരികൾ പൊലിസിനു നേരെ ബോംബെറിഞ്ഞു. പോലിസ് ജലപീരങ്കി പ്രയോഗിച്ചു. 60 ഓളം പ്രക്ഷോഭകർ അറസ്റ്റിലായി. പ്രക്ഷോഭം സമാധാനപരമായിരിക്കണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്. എങ്കിലും പ്രക്ഷോഭം അക്രമാസക്തമാകുന്നുണ്ട്.

പൊലിസും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടി. പ്രക്ഷോഭകാരികൾ പോലിസിനെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. മുട്ട, ചീഞ്ഞ പഴം-പച്ചക്കറികൾ പോലിസിന് നേരെ പ്രക്ഷോഭകാരികൾ എറിഞ്ഞു. പ്രക്ഷോഭത്തിനിടെ പൊലിസുക്കാരുൾപ്പെടെ 45 ഓളം പേർക്ക് പരിക്കേറ്റതായി ആരോഗ്യ വിഭാഗം അറിയിച്ചു.

പുതിയ ഭരണഘട രൂപവൽക്കരിക്കപ്പെടുന്നതിനോടുള്ള കടുത്ത വിയോജിപ്പാണ് "ഗ്രാൻ്റ് നാഷണൽ അപ്പ് റൈസിങ്" എന്ന പേര് നൽകിയുള്ള പ്രക്ഷോഭത്തിൻ്റെ മുഖ്യ ഊന്നൽ. മൂന്നു തവണയായി പ്രിമീയർ പദവിയിൽ തുടരുന്ന ബോയ്കൊവ ബൊറിസൊവും ചിഫ് പ്രോസിക്യുട്ടർ ഇവാൻ ഗഷേവും രാജ്യത്തിൻ്റെ നിയമവാഴ്ച്ച തകർത്തു. രാജ്യത്തെ അഴിമതിയുടെ ഭൂമികയാക്കി. വമ്പന്മാർ തഴച്ചുവളർന്നു. ഇതിലൂടെ യൂറോപ്യൻ യൂണിയൻ്റെ ഏറ്റവും വലിയ പാവപ്പെട്ട രാഷ്ട്രത്തെ കുടുതൽ ദരിദ്രമാക്കി. ഇത് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ വിശദീകരണം.

പ്രധാനമന്ത്രി ബോയ്കൊവ ബൊറിസൊവിൻ്റെ തീവ്രവലതുപക്ഷ സർക്കാർ അധികാരമൊഴിയണമെന്നും ഭരണഘടന പരിഷ്ക്കരണ നീക്കം അവസാനിപ്പിക്കണമെന്നും ബൽജിയം പ്രസിഡൻ്റ് റുമൻ റെദേവ്വ് പാർലമെൻ്റിൽ ആവശ്യപ്പെട്ടു.

പുതിയ ഭരണഘടനയുടെ അഭാവമല്ല ഭരണതലത്തിലെ ധാർമ്മികത പാടെ ചോർന്നുപോയിരിക്കുന്നുവെന്നതാണ് ജനങ്ങളെ തെരുവിലേക്കിറങ്ങാൻ നിർബ്ബന്ധിച്ചത്. ഇത് സർക്കാർ മനസ്സിലാക്കണം - പ്രസിഡൻ്റ് റുമൻ റെദേവ്വ് വ്യക്തമാക്കി.

Anweshanam
www.anweshanam.com