കുവൈത്തിൽ മന്ത്രിസഭ രൂപീകരണം വൈകും

കുവൈത്തിൽ മന്ത്രിസഭ രൂപീകരണം വൈകും

കുവൈത്തിൽ പുതിയ മന്ത്രിസഭ മന്ത്രിസഭ ‌ നിലവില്‍ വരാൻ മാർച്ച്​ പകുതി വരെ കാത്തിരിക്കേണ്ടി വരും.ഫെബ്രുവയിൽ മന്ത്രിസഭാ രൂപീകരികില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കുവൈറ്റ് പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ ദേശീയ ദിനാഘോഷം കഴിഞ്ഞ്​ മന്ത്രി സഭ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കും. 2020 ഡിസംബർ 14ന് അധികാരമേറ്റ​ മന്ത്രിസഭ ​പാർലമെന്‍റ്​ അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഒരു മാസം തികയുന്നതിനു മുമ്പ് രാജി വെച്ചത്.

മന്ത്രിസഭ രൂപീകരണം വൈകുന്നതിനാൽ നിലവിൽ അമീറി​ന്‍റെ പ്രത്യേകാധികാരം ഉപയോഗിച്ച് ​ പാർലമെന്‍റ് ഒരു മാസത്തേക്ക്​ ​ സസ്​പെൻഡ്​ ചെയ്​തിരിക്കുകയാണ്​. ഈ കാലയളവിനുള്ളിൽ പുതിയ മന്ത്രിസഭ രൂപീകരിക്ക​ണം​. ഒരു ടേമിൽ ഒരു തവണ മാത്രമാണ്​ പാർലമെന്‍റ്​ യോഗം മരവിപ്പിക്കാൻ ​അനുമതിയുള്ളത്.കൊറോണ ​ പ്രതിരോധ നടപടികൾ മുതൽ നിർണായകമായ പല വിഷയങ്ങളും നിലവിൽ നോക്കുന്നത് ​ കാവൽ മന്ത്രിസഭയാണ്​. ​പുനഃസംഘടനയിൽ മന്ത്രിസഭയിൽ ആരൊക്കെ ഇടം നേടുന്നമെന്ന് കാത്തിരുന്നു കാണണം.​

No stories found.
Anweshanam അന്വേഷണം
www.anweshanam.com