ഇന്ത്യന്‍ അംബാസഡര്‍ കുവൈത്ത് സുരക്ഷ വകുപ്പ്​ മേധാവിയുമായി ചർച്ച നടത്തി

ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ പ്രധാന വിഷയമായി.
ഇന്ത്യന്‍ അംബാസഡര്‍ കുവൈത്ത് സുരക്ഷ വകുപ്പ്​ മേധാവിയുമായി ചർച്ച നടത്തി

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് നാഷനൽ സെക്യൂരിറ്റി ബ്യൂറോ പ്രസിഡൻറ്​ ശൈഖ്​ താമിർ അൽ അലി അസ്സബാഹിനെ സന്ദർശിച്ചു. ഇരു രാഷ്​ട്രങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയങ്ങളായിരുന്നു ചർച്ചയില്‍ മുഖ്യ അജണ്ട.

ഉഭയകക്ഷി ബന്ധത്തിലെ നിലവിലെ അവസ്ഥകൾ, മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ സംഭവവികാസങ്ങള്‍ തുടങ്ങി പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ച ചെയ്​തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. കോവിഡ്​ പ്രതിസന്ധി യോജിച്ച് കൈകാര്യം ചെയ്യുന്നതിനാവശ്യമായ നടപടികളും ചര്‍ച്ചാ വിഷയമായിരുന്നു.

Related Stories

Anweshanam
www.anweshanam.com