ബങ്കോക്കിൽ അടിയന്തരാവസ്ഥ

ഭരണകൂടവിരുദ്ധ പ്രക്ഷോഭം കനത്തതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
ബങ്കോക്കിൽ അടിയന്തരാവസ്ഥ

തായ്‌ലൻഡ്: ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തായ്‌ലൻഡ് ഭരണകൂടം. പുതിയ ഭരണ വ്യവസ്ഥയ്ക്കായുള്ള ഭരണകൂട വിരുദ്ധ പ്രക്ഷോഭം കനത്തതിൻ്റെ പശ്ചാത്തലത്തിലാണ് അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്- എഎൻഐ റിപ്പോർട്ട്.

അഞ്ചു പേരിൽ കൂടുതൽ സംഘം ചേരുന്നതും ദേശീയ സുരക്ഷയെ ബാധിക്കുന്ന പത്രങ്ങളുടെ പ്രസിദ്ധികരണവും ഓൺലൈൻ വാർത്തകളും നിരോധിച്ചു.

ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചിട്ട് മാസങ്ങളേറെയായി. പ്രധാനമന്ത്രി പ്രയദ് ചാൻ-ഒ- ച രാജിവയ്ക്കുക, രാജവാഴ്ച പുന:പരിഷ്കരിക്കുക, പുതിയ ഭരണഘടനക്ക് രൂപം നൽകുക എന്നീ ആവശ്യങ്ങളാണ് പ്രക്ഷോഭകർ ഉന്നയിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com