അ​ഫ്ഗാ​ന്‍-താ​ലി​ബാ​ന്‍ സ​മാ​ധാ​ന ചര്‍ച്ച ദോ​ഹ​യി​ല്‍ തുടങ്ങി

ദോഹയിലെ ഒരു ആഡംബര ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച നടക്കുന്നത്

അ​ഫ്ഗാ​ന്‍-താ​ലി​ബാ​ന്‍ സ​മാ​ധാ​ന ചര്‍ച്ച ദോ​ഹ​യി​ല്‍ തുടങ്ങി

ദോ​ഹ: അ​ഫ്ഗാ​നി​സ്ഥാ​ന്‍ സ​ര്‍​ക്കാ​രും താ​ലി​ബാ​നും ത​മ്മി​ലു​ള്ള ആ​ദ്യ സ​മാ​ധാ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ദോ​ഹ​യി​ല്‍ തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ ദോ​ഹ​യി​ലെ​ത്തി. യോ​ഗം ച​രി​ത്ര​പ​ര​മാ​ണെ​ന്ന് പോം​പി​യോ വി​ശേ​ഷി​പ്പി​ച്ചു- അല്‍ ജസീറ റിപ്പോര്‍ട്ട്.

ദോഹയിലെ ഒരു ആഡംബര ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചര്‍ച്ച . അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് താലിബാനുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്.

യുഎസിന്റെ പിന്തുണയോടെ നടക്കുന്ന ചര്‍ച്ചകള്‍ നിശ്ചയിച്ചതിലും ആറ് മാസം പിന്നിട്ടതിന് ശേഷമാണ് നടക്കുന്നത്. സമാധാന ചര്‍ച്ചയുടെ ഭാഗമായി ഫെബ്രുവരിയില്‍ ഉണ്ടാക്കിയ കരാറില്‍ പറഞ്ഞിരുന്ന തടവുകാരുടെ കൈമാറ്റം സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് ചര്‍ച്ച നീളാന്‍ കാരണം.

ആ​റ് ത​ട​വു​കാ​രെ അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​ര്‍ വി​ട്ട​യ​ച്ച​തോ​ടെ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് താ​ലി​ബാ​ന്‍ വ്യാ​ഴാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു. താ​ലി​ബാ​നും അ​ഫ്ഗാ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ളും ത​മ്മി​ലു​ള്ള ആ​ദ്യ​ത്തെ നേ​രി​ട്ടു​ള്ള ച​ര്‍​ച്ച​യാ​ണി​ത്. സ​ര്‍​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ താ​ലി​ബാ​ന്‍ ഇ​തു​വ​രെ വി​സ​മ്മ​തി​ച്ചി​രു​ന്നു.

ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ അ​മേ​രി​ക്ക​യും അ​ഫ്ഗാ​ന്‍ താ​ലി​ബാ​നും അ​ഫ്ഗാ​നി​ലെ വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ളും ത​മ്മി​ലാ​ണ് ച​ര്‍​ച്ച. അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ സ​മാ​ധാ​നം പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക​യും താ​ലി​ബാ​നും ത​മ്മി​ല്‍ ഈ ​വ​ര്‍​ഷം ആ​ദ്യം ക​രാ​ര്‍ ഒ​പ്പു​വ​ച്ചി​രു​ന്നു.

യു​എ​സ്-​താ​ലി​ബാ​ന്‍ ക​രാ​ര്‍ പ്ര​കാ​രം അ​ഫ്ഗാ​നി​ലെ സേ​ന​യു​ടെ അം​ഗ​ബ​ലം 13,000- ത്തി​ല്‍ നി​ന്ന് 8,600 ആ​യി യു​എ​സ് കു​റ​ച്ചി​രു​ന്നു. അ​ഞ്ച് സൈ​നി​ക താ​വ​ള​ങ്ങ​ളും അ​ഫ്ഗാ​ന്‍ ദേ​ശീ​യ സൈ​ന്യ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com