ഫൈസർ വാക്‌സിന് അനുമതി നൽകി സിംഗപ്പൂർ; സൗജന്യമായി നല്‍കും

ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്‌സിയന്‍ ലൂങ് പറഞ്ഞു
ഫൈസർ വാക്‌സിന് അനുമതി നൽകി സിംഗപ്പൂർ; സൗജന്യമായി നല്‍കും

സിങ്കപ്പൂര്‍: ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന് സിങ്കപ്പൂര്‍ അനുമതി നല്‍കി. ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്‌സിയന്‍ ലൂങ് പറഞ്ഞു.

ഫൈസർ വാക്‌സിൻ ഉപയോഗത്തിന് അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങൾ അനുമതി നൽകിക്കഴിഞ്ഞ സാഹചര്യത്തിലാണ് സിംഗപ്പൂർ സർക്കാരിന്റെ തീരുമാനം. സിംഗപ്പൂർ വംശജർക്കും ദീർഘകാലമായി അവിടെ താമസിക്കുവർക്കും വാക്‌സിൻ സൗജന്യമായി ലഭിക്കുമെന്ന് ലൂങ് അറിയിച്ചു.

വാക്‌സിന്‍ വിതരണത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ മുന്‍നിരപോരാളികള്‍ക്കാണ് പ്രധമ പരിഗണന. ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍, ദുര്‍ബ്ബല വിഭാഗക്കാര്‍ എന്നിവര്‍ക്കു പുറമെ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും.

5.7 മില്ല്യൺ ആളുകളാണ് മലേഷ്യയിൽ വസിക്കുന്നത്. 2021 ന്റെ മൂന്നാം പാദത്തിന് മുൻപ് വാക്‌സിൻ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

ഫൈസര്‍ വാക്‌സിന് നിരവധി രാജ്യങ്ങളില്‍ അനുമതി ലഭിച്ചിട്ടുണ്ട്. വാക്‌സിന്‍ പ്രത്യേകമായി സജ്ജീകരിച്ച ശീതീക സംവിധാനത്തില്‍ വേണം സൂക്ഷിക്കേണ്ടത്. കനത്ത താപനില രേഖപ്പെടുത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനുള്ള ഒരുക്കത്തിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com