സൗദി അറേബ്യയിൽ വിദേശികൾക്കുള്ള യാത്രാവിലക്ക് പിൻവലിച്ചു​

ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന്​ വ്യക്തമാക്കിയിട്ടുള്ളത്
സൗദി അറേബ്യയിൽ വിദേശികൾക്കുള്ള യാത്രാവിലക്ക് പിൻവലിച്ചു​

റിയാദ്​: സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയെന്ന് സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. ഞായറാഴ്ച പുറത്തുവിട്ട സർക്കുലറിലാണ്​ വിദേശികൾക്ക് മാത്രം യാത്രാനുമതി എന്ന്​ വ്യക്തമാക്കിയിട്ടുള്ളത്​.

നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കോവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്​​. എന്നാൽ വിദേശത്ത് നിന്ന് സൗദിയിലേക്ക് വരാൻ അനുമതിയില്ല.

പുതിയ കോവിഡ് വൈറസ് ചില രാജ്യങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ച മുമ്പ്​ മുഴുവൻ അന്താരാഷ്ട്ര വിമാന സർവിസുകൾക്കും സൗദി ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തിയിരുന്നു. ഒരാഴ്ചയിലേക്കായിരുന്നു താത്കാലിക വിലക്ക്​. ആ ഒരാഴ്ച തികയുന്ന ഞായറാഴ്ചയാണ് സൗദി സ്വദേശികളല്ലാത്തവർക്ക്​ യാത്ര അനുവദിച്ചുകൊണ്ടുള്ള ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പ്​ വന്നിരിക്കുന്നത്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com