സൗദി അറേബ്യയിൽ 301 പുതിയ കേസുകള്‍; 19 മരണം

സൗദി അറേബ്യയിൽ 301 പുതിയ കേസുകള്‍; 19 മരണം

ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,53,556 ആയി

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 301 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,53,556 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനമായി ഉയർന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ബാധിച്ച് 19 പേർ മരിച്ചു. ആകെ മരണസംഖ്യ 5676 ആയി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

364 കോവിഡ് ബാധിതർ സുഖം പ്രാപിച്ചു. രോഗമുക്തരുടെ ആകെ എണ്ണം 340668 ആയി ഉയർന്നു.

7212 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 823 പേർ ഗുരുതരസ്ഥിതിയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related Stories

Anweshanam
www.anweshanam.com