സൗദി അറേബ്യയിൽ ഇന്ന് 306 പേർക്ക് കോവിഡ്

രോഗബാധിതരിൽ 290 പേർ ഇന്ന് സുഖം പ്രാപിച്ചു
സൗദി അറേബ്യയിൽ ഇന്ന് 306 പേർക്ക് കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 306 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടവേളക്ക് ശേഷമാണ് സൗദിയിൽ വീണ്ടും കോവിഡ് ബാധ ഉയരുന്നത്. എന്നാൽ സുഖം പ്രാപിക്കുന്ന എണ്ണം ഉയരുന്നതും മരണസംഖ്യ കുറഞ്ഞതും ആശ്വാസമായിട്ടുണ്ട്.

രോഗബാധിതരിൽ 290 പേർ ഇന്ന് സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് പേർ മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,68,945ഉം രോഗമുക്തരുടെ എണ്ണം 3,60,400ഉം ആയി. ആകെ മരണസംഖ്യ 6386 ആയി ഉയർന്നു.

അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2159 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 379 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

രാജ്യത്തെ രോഗ മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com