സൗദി അറേബ്യയിൽ 181 പേർക്ക് കൂടി കോവിഡ്

160 പേര്‍ രോഗമുക്തി നേടി
സൗദി അറേബ്യയിൽ 181 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ 181പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,61,359 ആയി. 160 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തരുടെ എണ്ണം 3,52,249 ഉം ആയി.

ഇന്ന് എട്ട് പേർ മാത്രമാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. മരണസംഖ്യ 6139 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2971 പേരാണ്. ഇതിൽ 404 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com