ഐക്യരാഷ്ട്ര സഭയ്ക്ക് പത്തു കോടി ഡോളര്‍ സഹായവുമായി സൗദി

ആഗോള തലത്തില്‍ കോവിഡ് പ്രതിരോധത്തിനായാണ് സഹായം.
ഐക്യരാഷ്ട്ര സഭയ്ക്ക് പത്തു കോടി ഡോളര്‍ സഹായവുമായി സൗദി

റിയാദ്: കോവിഡ് വിരുദ്ധ പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ പത്തു കോടി ഡോളര്‍ നല്‍കി. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധത്തിനായാണ് ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സഹായം നല്‍കിയത്.

സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണ് സൗദിയുടെ സഹായം ഔപചാരികമായി കൈമാറിയത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചടങ്ങ് നടന്നത്. ലോകാരോഗ്യ സംഘടനക്കും യുഎന്‍ ഏജന്‍സികള്‍ നടത്തുന്ന മറ്റു പദ്ധതികള്‍ക്കുമാണ് പണം വിനിയോഗിക്കുക.

Related Stories

Anweshanam
www.anweshanam.com