കോവിഡ് സംശയം: സൗദിയിലെ ആദ്യ ക്രൂയിസ്​ കപ്പല്‍ യാത്ര നേരത്തെ അവസാനിപ്പിച്ചു
world

കോവിഡ് സംശയം: സൗദിയിലെ ആദ്യ ക്രൂയിസ്​ കപ്പല്‍ യാത്ര നേരത്തെ അവസാനിപ്പിച്ചു

യാത്രയുടെ അവസാന നിമിഷത്തിലാണ് യാത്രക്കാരില്‍ ഒരാള്‍ക്ക്​ കോവിഡ്​ ബാധയുണ്ടെന്ന സംശയം ബലപ്പെട്ടത്

News Desk

News Desk

ജിദ്ദ: ​യാത്രക്കാരില്‍ ഒരാള്‍ക്ക്​ കോവിഡ്​ ബാധയുണ്ടെന്ന​ സംശയത്തെ തുടര്‍ന്ന്​ 'സില്‍വല്‍ സ്​പിരിറ്റ്​' ക്രൂയിസ്​ കപ്പല്‍ വിനോദയാത്ര ഷെഡ്യൂള്‍ ചെയ്​തതിലും നേരത്തെ ​യാത്ര അവസാനിപ്പിച്ചതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച​ വൈകീട്ടാണ്​​ ജിദ്ദ കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി പോര്‍ട്ടില്‍ നിന്ന്​ മൂന്ന്​ ദിവസത്തെ ചെങ്കടല്‍ യാത്രക്കായി കപ്പല്‍ പുറപ്പെട്ടത്​.

യാത്രയുടെ അവസാന നിമിഷത്തിലാണ് യാത്രക്കാരില്‍ ഒരാള്‍ക്ക്​ കോവിഡ്​ ബാധയുണ്ടെന്ന സംശയം ബലപ്പെട്ടത്​. കപ്പലിലെ പ്രത്യേക ആരോഗ്യ സംഘമാണ്​ പരിശോധന നടത്തിയതെന്ന്​ റെഡ്സീ ക്രൂയിസ്​ കപ്പല്‍ കമ്പനി വ്യക്തമാക്കി. കോവിഡ്​ ബാധയുണ്ടെന്ന്​ സംശയിച്ച ആളെ ഉടനെ പ്രത്യേക സ്ഥലത്തേക്ക്​ മാറ്റി. യാത്രക്കാരോട്​ നിശ്ചിത സ്ഥലങ്ങളില്‍ കഴിയാന്‍ ആവശ്യപ്പെടുകയുണ്ടായി.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ്​ കപ്പല്‍ ഇക്കണോമിക്​ സിറ്റിയിലേക്ക്​ മടങ്ങിയത്​. പോര്‍ട്ടില്‍ ആരോഗ്യ സുരക്ഷ നടപടികള്‍ക്ക്​ ആരോഗ്യ മന്ത്രാലയത്തിന്റെ സംഘത്തെ ഒരുക്കിയിരുന്നു. കോവിഡ്​ ബാധയുണ്ടെന്ന്​ സംശയിക്കുന്ന ആളെ ആശുപത്രിയിലേക്ക്​ മാറ്റി. ആളുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്​.

Anweshanam
www.anweshanam.com