സൗദി അറേബ്യയിൽ 190 പുതിയ കോവിഡ് കേസുകള്‍

ആകെ കോവിഡ് കേസുകളുടെ എണ്ണം 358526 ആയി
സൗദി അറേബ്യയിൽ 190 പുതിയ കോവിഡ് കേസുകള്‍

റിയാദ്: സൗദി അറേബ്യയിൽ 190 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 358526 ആയി.

രാജ്യത്ത് വിവിധയിടങ്ങളിലായി 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5954 ആയി ഉയര്‍ന്നു.

324 പേർ രോഗ മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 4010 ആയി കുറഞ്ഞു. ഇതിൽ 603 പേർ മാത്രമാണ് ഗുരുതര നിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.2 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com