കോവിഡ്: വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ച് സൗദി

ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅ ആദ്യ വാക്സിന്‍ സ്വീകരിച്ചുകൊണ്ട് കാമ്പയിന് തുടക്കം കുറിച്ചു.
കോവിഡ്: വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ച് സൗദി

റിയാദ്: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ്പ് സൗദിയില്‍ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅ ആദ്യ വാക്സിന്‍ സ്വീകരിച്ചുകൊണ്ട് കാമ്പയിന് തുടക്കം കുറിച്ചു. രാജ്യമൊട്ടാകെ അഞ്ഞൂറ്റി അമ്പതിലധികം ക്ലിനിക്കുകള്‍ വഴി വാക്സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്സിന്‍ രാജ്യത്തെത്തിയത്. ഒമ്പത് മാസം കൊണ്ട് കോവിഡ് രാജ്യത്ത് നിന്ന് പൂര്‍ണ്ണമായും തുടച്ച് നീക്കുകയാണ് ലക്ഷ്യം. കോവിഡ് വാക്സിന്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും എന്നാല്‍ ആരേയും നിര്‍ബന്ധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. സ്വിഹത്തി ആപ്ലിക്കേഷന്‍ വഴി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com