പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് റിയാദില്‍ തുടക്കമാകും

ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും.
പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് റിയാദില്‍ തുടക്കമാകും

റിയാദ്: പതിനഞ്ചാമത് ജി 20 ഉച്ചകോടിക്ക് റിയാദില്‍ ഇന്ന് തുടക്കമാകും. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും.

Also read:ജി 20 ഉച്ചകോടി വെര്‍ച്വലായി നടത്തുമെന്ന് സൗദി അറേബ്യ

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കര്‍മ പദ്ധതി യോഗം ചര്‍ച്ച ചെയ്യും. ലോകത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ ഒരുപോലെ ലഭ്യമാക്കാന്‍ ജി 20 രാജ്യങ്ങള്‍ മുന്‍കയ്യൈടുക്കണമെന്ന് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് ഉച്ചകോടി നടത്തുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എല്ലാവര്‍ക്കും അവസരം എന്നാണ് ജി 20 ഉച്ചകോടിയുടെ ഇത്തവണത്തെ പ്രമേയം. ഉച്ചകോടിയില്‍ 20 രാഷ്ട്രത്തലവന്മാന്‍ പങ്കെടുക്കും.

Related Stories

Anweshanam
www.anweshanam.com