റുവാണ്ടന്‍ വംശഹത്യ: മുന്‍ സൈനിക ഉദ്യോഗസ്ഥന് അറസ്റ്റ് വാറണ്ട്
world

റുവാണ്ടന്‍ വംശഹത്യ: മുന്‍ സൈനിക ഉദ്യോഗസ്ഥന് അറസ്റ്റ് വാറണ്ട്

മുന്‍ റുവാണ്ടന്‍ സൈനിക ഉദ്യോഗസ്ഥന്‍ അലോയ്‌സ് നിവിരഗാബോയ്‌ക്കെതിരെ റുവാണ്ട അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

News Desk

News Desk

കിഗാലി: മുന്‍ റുവാണ്ടന്‍ സൈനിക ഉദ്യോഗസ്ഥന്‍ അലോയ്‌സ് നിവിരഗാബോയ്‌ക്കെതിരെ റുവാണ്ട അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 1994 ലെ റുവാണ്ടന്‍ വംശഹത്യയില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഫ്രാന്‍സിന്റെ അന്വേഷണം നേരിടുന്ന മുന്‍ സൈനികനാണ് ഇദ്ദേഹം.

നിവിരഗാബോ ഓര്‍ലിയന്‍സ് നഗരത്തിലുണ്ടെന്ന് ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഫ്രാന്‍സ് അന്വേഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. റുവാണ്ടന്‍ വംശഹത്യയുടെ ശില്പികളിലൊരാളാ ണ് നിവിരഗാബോയെന്ന് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബ്യൂണല്‍ (ഐസിടിആര്‍) കണ്ടെത്തിയിരുന്നു. അറസ്റ്റ് വാറണ്ടും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഐസിടിആറും ഇന്റര്‍പോളും ഫ്രാന്‍സും റുവാണ്ടയും പക്ഷേ അദ്ദേഹത്തെ പിടികൂടാന്‍ കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല.

വംശഹത്യയുടെ മറ്റൊരു ശില്പി ഫെലിസിയന്‍ കബൂഗയെ പാരീസ് അതിര്‍ത്തിയില്‍ അറസ്റ്റുചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷമാണ് നിവിരഗാബോ എവിടെയാണെന്ന് വെളിപ്പെടുത്തിയത്. 1994 ഏപ്രില്‍ ആറ്. കിഗാലി വിമാനത്താവളത്തിന് മുകളില്‍ നിന്ന് വിമാനം വെടിവച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന ഹുട്ടസ് വംശജന്‍ റുവാണ്ടന്‍ പ്രസിഡന്റ് ജുവനല്‍ ഹബാരിമാന കൊല്ലപ്പെടുന്നു. ഇതാണ് ടുട്സി വംശഹത്യക്ക് വഴിവച്ചത്.

1994 ഏപ്രില്‍ - ജൂണ്‍. കേവലം 100 ദിനങ്ങളില്‍ ലോകം കണ്ട ഏറ്റവും വലിയ വംശഹത്യ - എട്ടു ദശലക്ഷത്തിലധികം. വംശഹത്യക്ക് ഇരയായവരില്‍ ഭൂരിഭാഗവും ടുട്സി വംശീയര്‍. കൂട്ടക്കൊല ചെയ്തവര്‍ ഹ്യൂട്ടസ്.

Anweshanam
www.anweshanam.com