റഷ്യ–അമേരിക്ക ശീതയുദ്ധം തുടങ്ങി

റഷ്യ–അമേരിക്ക ശീതയുദ്ധം തുടങ്ങി

വാഷിങ്​ടൺ: ​റഷ്യൻ പ്രസിഡന്‍റിനെതിരെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്​താവനയിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ വീണ്ടും ശീതയുദ്ധം തുടങ്ങി ​. കൊലയാളി പുടിൻ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ​അമേരിക്കൻ​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലിനെ കുറിച്ച്​ അമേരിക്കൻ പ്രസിഡന്റെ പ്രതികരിച്ചത്. യുഎസ്​ ടെലിവിഷൻ ചാനലായ എ.ബി.സി ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ റഷ്യൻ നേതാവ്​ ഇടപെട്ടുവെന്ന ഇന്‍റലിജൻസ്​ റിപ്പോർട്ടുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനിക്ക്​ വിഷം നൽകി കൊലപാതകശ്രമം നടത്തിയ സംഭവത്തിൽ പുടിൻ കൊലയാളിയാണെന്ന്​ കരുതുന്നു​ണ്ടോയെന്ന്​ ചോദിച്ചപ്പോൾ അതെയന്ന്​ ആയിരുന്നു ബൈഡന്റെ മറുപടി.

റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാൻ അടുത്തിടെ അമേരിക്ക തീരുമാനമെടുത്ത സാഹചര്യത്തിൽ പ്രതികരണം ടെലിവിഷൻ ചാനൽ സംപ്രേഷണം ചെയ്​തതോടെ റഷ്യ രംഗത്തെത്തി.അമേരിക്കയിലെ റഷ്യൻ അംബാസഡർ അനറ്റോലി അ​ന്‍റാനോവിനെ മോസ്​കോയിലേക്ക്​ വിളിച്ചു വരുത്തിയ അധികൃതർ വിശദീകരണം തേടി. ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധം വീണ്ടും വഷളാകുന്നതിന്‍റെ ഉത്തരവാദിത്വം പൂർണമായി അമേരിക്കക്കാകുമെന്ന്​ റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റ്യാബ്​കോവ്​ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com