അമേരിക്കന്‍ ഡോളറിന് ചൈനയുടെയും റഷ്യയുടെയും 'മടക്ക ടിക്കറ്റ്'
world

അമേരിക്കന്‍ ഡോളറിന് ചൈനയുടെയും റഷ്യയുടെയും 'മടക്ക ടിക്കറ്റ്'

റഷ്യയ്ക്കും ചൈനയ്ക്കുമിടയില്‍ നടത്തുന്ന വ്യാപാരത്തില്‍ നിന്ന് അമേരിക്കന്‍ ഡോളറിനെ പടിയിറക്കുന്നു.

By News Desk

Published on :

മോസ്‌കോ: റഷ്യയ്ക്കും ചൈനയ്ക്കുമിടയില്‍ നടത്തുന്ന വ്യാപാരത്തില്‍ നിന്ന് അമേരിക്കന്‍ ഡോളറിനെ പടിയിറക്കുന്നു. വര്‍ഷങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഡോളറിനെ 'വെട്ടാനുള്ള' തീരുമാനം ഇരുരാജ്യങ്ങളും നടപ്പില്‍ വരുത്തിയത്. 2020 ന്റെ ആദ്യപാദത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ ഡോളറിന്റെ വിഹിതം 50 ശതമനത്തില്‍ താഴെയായി.

നാല് വര്‍ഷം മുമ്പ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കറന്‍സി വിനിമയത്തില്‍ ഇത് 90 ശതമാനത്തിലധികമായിരുന്നു. മോസ്‌കോ ദിനപത്രമായ ഇസ്‌വെസ്റ്റിയുടെ കണക്കുകള്‍ പ്രകാരം 46 ശതമാനമായാണ് ഇപ്പോള്‍ കുറഞ്ഞത്. 2018ല്‍ ഇത് 75 ശതമാനത്തില്‍ നിന്ന് ഇടിഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഡോളര്‍ ഇതര വ്യാപാരത്തിന്റെ 54 ശതമാനവും ചൈനീസ് കറന്‍സിയായ യുവാന്‍ (17 ശതമാനം), യൂറോ (30 ശതമാനം), റഷ്യന്‍ കറന്‍സിയായ റൂബിള്‍ (ഏഴ്? ശതമാനം) എന്നിവ കൈയടക്കി.

അമേരിക്കയ്ക്കും ചൈനക്കുമിടയിലെ വാണിജ്യയുദ്ധമാണ് അന്താരാഷ്ട്ര വ്യാപാരത്തില്‍ ഡോളറിന്റെ പങ്ക് കുറയാന്‍ കാരണമായത്. ചൈനയാണ് കൊറോണ വൈറസ് പടര്‍ന്നിയതെന്ന് യുഎസ് നേരത്തെ ആരോപിച്ചിരുന്നു ഇതും അമേരിക്ക ചൈന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.

മോസ്‌കോയില്‍ ഡി-ഡോളറൈസേഷന്‍ ലക്ഷ്യമിട്ടുള്ള നയം തുടരുകയാണെന്നും ഇത് സാധ്യമാകുന്നിടത്ത് പ്രാദേശിക കറന്‍സികളില്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിക്കുകയാണെന്നും കഴിഞ്ഞ ജനുവരിയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞിരുന്നു. 2016 മുതല്‍ മോസ്‌കോയും സംഘവും തമ്മിലുള്ള വ്യാപാരം പ്രധാനമായും യൂറോയിലാണ്, ഇപ്പോഴത്തെ വിഹിതം 46 ശതമാനമാണ്.

Anweshanam
www.anweshanam.com