കാബൂളില്‍ പതിനാല് ഇടങ്ങളില്‍ റോക്കറ്റ് ആക്രമണം; മൂന്ന് മരണം

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല
കാബൂളില്‍ പതിനാല് ഇടങ്ങളില്‍ റോക്കറ്റ് ആക്രമണം; മൂന്ന് മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ പതിനാല് ഇടങ്ങളില്‍ റോക്കറ്റ് ആക്രമണം. ആക്രമണത്തിൽ മൂന്നു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാന്‍ സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മൂന്നു മാസമായി ഖത്തറില്‍ തുടരുകയാണ്. ഇതിനിടെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ പങ്കില്ലെന്നാണ് താലിബാന്‍ നിലപാട്

Related Stories

Anweshanam
www.anweshanam.com