സാമ്പത്തിക രംഗങ്ങളിൽ ഏറ്റവും വിശ്വാസം റോബോട്ടുകളോട് എന്ന പഠനം

എന്തിരൻ എന്ന തമിഴ് ചിത്രത്തിൽ റോബോട്ടിനെ വിശ്വസിച്ചു സ്വയം കുഴിയിൽ ചാടുന്ന ഒരു ആളെ കാണാമെങ്കിൽ ഇവിടെ കഥ വിപരീതമാണ് .
സാമ്പത്തിക രംഗങ്ങളിൽ ഏറ്റവും  വിശ്വാസം റോബോട്ടുകളോട് എന്ന  പഠനം

കോവിഡ് മഹാമാരി പലരെയും പല തരത്തിൽ മാറ്റുകയും സ്വാധീനിക്കുകയും ചെയ്തു .ചിലർക്ക് ലോക്കഡൗണിന്റെ നല്ല വശങ്ങളാണ് അനുഭവപെട്ടതെങ്കിൽ മറ്റു ചിലർക്ക് ആകട്ടെ അത് മോശം സമയവും ആയി .

ഇപ്പോൾ ആഗോള ഭീമൻ ഒറാക്കിൾ നടത്തിയ ഒരു ടെസ്റ്റ് ആണ് പുറത്ത് വന്നിരിക്കുന്നത് .എന്തിരൻ എന്ന തമിഴ് ചിത്രത്തിൽ റോബോട്ടിനെ വിശ്വസിച്ചു സ്വയം കുഴിയിൽ ചാടുന്ന ഒരു ആളെ കാണാമെങ്കിൽ ഇവിടെ കഥ വിപരീതമാണ് .

ആഗോള ഭീമന്മാർ നടത്തിയ ഒരു സർവേയിൽ സാമ്പത്തിക ഇടപാടുകൾക്ക് മനുഷ്യൻ ഏറെയും വിശ്വസിക്കുന്നത് റോബോട്ടുകളെയാണ് എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത് .67 % ആൾക്കാർ ഇത്തരത്തിൽ പ്രതികരിച്ചു .ഇതിൽ വിചിത്രമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ 60 % ആൾക്കാരും തങ്ങളേക്കാൾ ഏറെ റോബോട്ടിനെ വിശ്വസിക്കുന്നു എന്നതാണ് .

14 രാജ്യങ്ങളിലായി ഒമ്പതിനായിരം പേരിൽ നടത്തിയ സർവേയിലാണ് എന്തിരന്റെ ചില കളികൾ പുറത്ത് വന്നത് .2026-ഓടുകൂടി ഫിനാൻസ് രംഗത്ത് 85 % റോബോട്ടുകൾ ആയിരിക്കുമെന്ന് പ്രവചിച്ചു .എന്നാൽ കളി ഇപ്പോഴേ തുടങ്ങിയെന്നും പഠനം .

പകുതിയോളം സ്ഥാപനങ്ങളിൽ സാമ്പത്തിക കാര്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നു .സ്ഥാപനങ്ങളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റോബോട്ടുകൾക്കെ കഴിയു എന്ന് ഇവർ സാക്ഷ്യപ്പെടുത്തി .എന്നാൽ ബിസിനസിന്റെ ഭാഗമായ കമ്മ്യൂണിക്കേഷൻ അഥവാ ബന്ധപെടൽ വേണ്ട ഇടങ്ങളിൽ മനുഷ്യർക്ക് ഇപ്പോഴും വിശ്വാസം മനുഷ്യരെ തന്നെയെന്നും പഠനം .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com