ട്രമ്പ് സഹോദരന്‍ നിര്യാതനായി
world

ട്രമ്പ് സഹോദരന്‍ നിര്യാതനായി

ആഗസ്ത് 15 പ്രാദേശിക സമയം) ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ പ്രിസ്ബറ്റേറിയന്‍ ആശുപത്രിയിലായിരുന്നു ട്രമ്പിന്റെ ഇളയ സഹോദരന്റെ മണം.

News Desk

News Desk

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രമ്പ് നിര്യാതനായി. ആഗസ്ത് 15 പ്രാദേശിക സമയം) ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ പ്രിസ്ബറ്റേറിയന്‍ ആശുപത്രിയിലായിരുന്നു ട്രമ്പിന്റെ ഇളയ സഹോദരന്റെ മണം.72 വയസ്സ് - എഎന്‍ഐ റിപ്പോര്‍ട്ട്.

'റോബര്‍ട്ട് നീ എനിക്ക് സഹോദരന്‍ മാത്രമായിരുന്നില്ല. ഒരു നല്ല സുഹൃത്തായിരുന്നു. അവനെ വല്ലാതെ മിസ് ചെയ്യുന്നു. നമ്മള്‍ വീണ്ടും കണ്ടുമുട്ടും. നീ എന്റെ മനസ്സില്‍ എക്കാലവും ജീവിക്കും. റോബര്‍ട്ട് ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഞാന്‍ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.', ട്രമ്പ് പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സിയിലായിരുന്നു റോബര്‍ട്ട്. അസുഖമെന്തായിരുന്നുവെന്ന് വെളിവാക്കപ്പെട്ടിട്ടില്ല. ട്രമ്പ് വ്യവസായ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു. ഗ്രൂപ്പിന്റെ കാസിനോ ബിസിനസ്സിന്റെ മേല്‍നോട്ടമായിരുന്നു റോബര്‍ട്ടിന്. ന്യൂയോര്‍ക്കിലെ മില്‍ ബ്രൂക്കിലായിരുന്നു താമസം.

Anweshanam
www.anweshanam.com