ഇം​ഗ്ല​ണ്ടി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചാ​ല്‍ 9.5 ലക്ഷം രൂപ പിഴ

സെപ്റ്റംബര്‍ 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും
ഇം​ഗ്ല​ണ്ടി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ചാ​ല്‍ 9.5 ലക്ഷം രൂപ പിഴ

ലണ്ടന്‍ : ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവരില്‍നിന്ന് 9.5 ലക്ഷം രൂപ (10000 പൗണ്ട്/12914 ഡോളര്‍)വരെ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ബാധിച്ച ഒരാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അയാള്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണം. ഈ ചട്ടം ലംഘിക്കുന്നവരില്‍നിന്ന് 10,000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 28 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. കോവിഡ് പോസ്റ്റീവാണെന്ന് സ്ഥിരീകരിക്കുകയോ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സ്വയം ക്വാറന്റീനില്‍ പോകണം. നിയമം അവഗണിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

ആദ്യ കുറ്റം ചെയ്യുന്നവര്‍ക്ക് 1000 പൗണ്ട് പിഴ ഈടാക്കും. ആവര്‍ത്തിച്ച്‌ കുറ്റം ചെയ്താല്‍ പിഴ 10,000 ആയി ഉയരും. ക്വാറന്റീനില്‍ കഴിയുന്ന താഴ്ന്ന വരുമാനക്കാര്‍ക്ക് 500 പൗണ്ട് അധിക ആനുകൂല്യം നല്‍കും. ചികിത്സാ ആനൂകൂല്യങ്ങളടക്കമുള്ളതിന് പുറമെ ആയിരിക്കും ഇത്.

കോവിഡ് 19 ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാല്‍ കുറഞ്ഞത് 10 ദിവസമെങ്കിലും വീട്ടിൽ തന്നെ തുടരണം. വീട്ടിലെ മറ്റ് ആളുകൾ 14 ദിവസത്തേക്ക് വീട്ടിൽ നിന്ന് പുറത്തുപോകരുതെന്നും ബ്രിട്ടീഷ് സർക്കാരിന്‍റെ പുതിയ മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നു. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ വീടിന് പുറത്ത് ആളുകളുമായി ബന്ദം പുലര്‍ത്തിയവരുടെ വിശദാംശങ്ങള്‍ നല്‍കാനും അവരോട് ക്വാറന്‍റീനില്‍ പ്രവേശിക്കാനും നിര്‍ദ്ദേശിക്കണം.

ഇംഗ്ലണ്ടില്‍ ഇപ്പോള്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കൊവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ പൊലീസിന്‍റെ കര്‍‌ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ബ്രിട്ടനില്‍ പൊതുജനങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോക്ക്ഡൗൺ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രി​ട്ട​ണി​ല്‍ 390,358 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ബാ​ധി​ക്കു​ക​യും 41,759 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ര​ണ്ടു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് പ​ട​രു​ക​യാ​ണ്. യു​കെ, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, അ​യ​ര്‍​ല​ന്‍​ഡ് തു​ട​ങ്ങി എ​ട്ടു ദി​വ​സ​വും രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.

Related Stories

Anweshanam
www.anweshanam.com