വൈദ്യുത ഗ്രിഡില്‍ തകരാര്‍: ഇരുട്ടിലായി പാകിസ്ഥാന്‍

ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
വൈദ്യുത ഗ്രിഡില്‍ തകരാര്‍: ഇരുട്ടിലായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: വൈദ്യുത ഗ്രിഡിലുണ്ടായ തകരാറിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ഇരുട്ടിലായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രി 11.45 ഓടെ ദക്ഷിണ പാകിസ്ഥാനിലുണ്ടായ തകരാറാണ് ഇന്ന് പുലര്‍ച്ച രാജ്യമാകെ ഇരുട്ടിലാകാന്‍ കാരണമായതെന്ന് വൈദ്യുത മന്ത്രി ഒമര്‍ അയൂബ് ഖാന്‍ ട്വീറ്റ് ചെയ്തു. ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചുവെന്നും, മറ്റിടങ്ങളില്‍ എത്രയും പെട്ടന്ന് വൈദ്യുതി എത്തുമെന്നും ഊര്‍ജ മന്ത്രാലയം അറിയിച്ചു. അതേസമയം, വൈദ്യുത ഗ്രിഡില്‍ തകരാര്‍ രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയെയും ബാധിച്ചു. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില്‍ തകരാറുണ്ടായാല്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി മുടങ്ങും. തലസ്ഥാന നഗരമായ ഇസ്ലാമാബാദ്, സാമ്ബത്തിക കേന്ദ്രമായ കറാച്ചി, ലാഹോര്‍ എന്നിങ്ങനെ പ്രധാന സ്ഥലങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com