പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

അമേരിക്കയിലെ ഹൂസ്റ്റണില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു.
പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ടക്സാസിലെ സാര്‍ജന്റ് ഹാരോള്‍ഡ് പ്രസ്റ്റണ്‍ (65) ആണ് കൊല്ലപ്പെട്ടത്. സൗത്ത് ഹൂസ്റ്റണിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. സ്ത്രീയും മുന്‍ഭര്‍ത്താവും തമ്മിലെ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്ഥലത്തെത്തിയത്.

വീട്ടില്‍നിന്നും തന്റെ സാധനങ്ങള്‍ എടുക്കാന്‍ സ്ത്രീയെ ഇവരുടെ മുന്‍ഭര്‍ത്താവ് എല്‍മര്‍ മന്‍സാനോ സമ്മതിച്ചിരുന്നില്ല. ചൊവ്വാഴ്ച ഇതേ ആവശ്യവുമായി പൊലീസിനും 14 വയസ്സുള്ള മകനുമൊപ്പം സ്ത്രീ വീട്ടില്‍ എത്തുകയായിരുന്നു. ഇവര്‍ക്കുനേരെ മുന്‍ ഭര്‍ത്താവ് വെടിവെക്കുകയായിരുന്നു. ഉദ്യോഗസ്ഥന് തലയിലും തോളിലുമാണ് വെടിയേറ്റത്.

Related Stories

Anweshanam
www.anweshanam.com