യുഎഇയില്‍ സ്കൂളുകളില്‍ പരീക്ഷകള്‍ നടത്താന്‍ അനുമതി

സ്കൂളുകളിലെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 15ന് ആരംഭിക്കും
യുഎഇയില്‍  സ്കൂളുകളില്‍ പരീക്ഷകള്‍ നടത്താന്‍ അനുമതി

അബുദാബി: യുഎഇയില്‍ പരീക്ഷകള്‍ സ്കൂളില്‍ നടത്താന്‍ അനുമതി.ഇതോടെ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ ഇ-ലേണിങ് തുടരുന്ന വിദ്യാര്‍ഥികള്‍ക്കും പരീക്ഷയ്ക്ക് സ്കൂളില്‍ എത്താം.

പ്രാദേശിക, വിദേശ സിലബസിലുള്ള സ്കൂളുകളിലെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നവംബര്‍ 15ന് ആരംഭിക്കും. എന്നാല്‍ ഏപ്രിലില്‍ അധ്യയനം തുടങ്ങിയ ഇന്ത്യന്‍ സ്കൂളുകള്‍ പകുതി ടേം പൂര്‍ത്തിയാക്കി. ചില സ്കൂളുകള്‍ പരീക്ഷയും നടത്തി.

കോവിഡ് മൂലം മാര്‍ച്ച്‌ 5നു അടച്ച യുഎഇയിലെ സ്കൂളുകള്‍ ഓഗസ്റ്റ് 30നു തുറന്നിരുന്നു. എന്നാല്‍ 5% താഴെ കുട്ടികള്‍ മാത്രമാണ് സ്കൂളിലെത്തിയത്.ബാക്കിയുള്ളവര്‍ ഇ-ലേണിങ് തുടരുകയാണ്. ഓണ്‍ലൈന്‍ പരീക്ഷയില്‍ കുട്ടികളുടെ പഠനനിലവാരം കൃത്യമായി പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് വിവിധ സ്കൂള്‍ അധികൃതര്‍ അഡെകിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷ സ്കൂളുകളില്‍ നടത്താന്‍ അനുമതി ലഭിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com