പാകിസ്ഥാൻ ഭീകരതയ്ക്ക് വേരുകളുള്ള രാജ്യമായി തുടരും

ഭീകരതയ്ക്കെതിരായ കര്‍മപദ്ധതി പൂര്‍ണ്ണമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് FATF
പാകിസ്ഥാൻ ഭീകരതയ്ക്ക് വേരുകളുള്ള രാജ്യമായി തുടരും

ഇസ്ലാമാബാദ്: ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ തുടരും. ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ FATF ന്റേതാണ് തീരുമാനം. ഭീകരതയ്ക്കെതിരായ കര്‍മപദ്ധതി പൂര്‍ണ്ണമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന വിലയിരുത്തലിലാണ് FATF.

ഭീകരതയുടെ പണ സ്രോതസ്സുകള്‍ തടയാനായി പ്രവര്‍ത്തിക്കുന്ന FATF ന്റെ ഗ്രേ പട്ടികയില്‍ 2018 മുതല്‍ പാകിസ്ഥാന്‍ ഉണ്ട്. പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്നു ദിവസമായി നടന്ന FATF വെര്‍ച്വല്‍ പ്ലീനറി സെഷന്‍ പാക് ആവശ്യം തള്ളി. ഭീകരതക്കെതിരായ നടപടികള്‍ 2021 ഫെബ്രുവരിക്ക് മുൻപ് പൂര്‍ത്തിയാക്കണമെന്നും FATF പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പാകിസ്ഥാന്‍ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ FATF ല്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഗ്രേ പട്ടികയില്‍ തുടരുന്നത് പാകിസ്ഥാന് ആഗോള സാമ്പത്തിക സഹായങ്ങള്‍ കിട്ടാന്‍ തടസ്സമാണ്.

Related Stories

Anweshanam
www.anweshanam.com