പാകിസ്ഥാനില്‍ ട്രെയിന്‍ ബസില്‍ ഇടിച്ച്‌ 29 മരണം; മരിച്ചവരില്‍ അധികവും സിഖ് തീര്‍ത്ഥാടകര്‍
world

പാകിസ്ഥാനില്‍ ട്രെയിന്‍ ബസില്‍ ഇടിച്ച്‌ 29 മരണം; മരിച്ചവരില്‍ അധികവും സിഖ് തീര്‍ത്ഥാടകര്‍

തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്‌ പാകിസ്ഥാനിലെ ഷേഖുപുരയിലെ അടഞ്ഞു കിടന്ന ലെവല്‍ക്രോസ് മുറിച്ചുകടക്കവേയാണ് ദുരന്തം ഉണ്ടായത്

By News Desk

Published on :

ലാഹോര്‍: പാകിസ്ഥാനില്‍ ട്രെയിന്‍ ബസ്സിലിടിച്ചതിനെ തുടര്‍ന്ന് 29 കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധികവും പാകിസ്ഥാനി സിഖ് തീര്‍ത്ഥാടകരെന്ന്‍ ഫസ്റ്റ് പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്‌ പാകിസ്ഥാനിലെ ഷേഖുപുരയിലെ അടഞ്ഞു കിടന്ന ലെവല്‍ക്രോസ് മുറിച്ചുകടക്കവേയാണ് ദുരന്തം ഉണ്ടായത്.

27ഓളം സിഖ് തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. തീര്‍ത്ഥാടന കേന്ദ്രമായ നാന്‍കാന സാഹിബില്‍ പോയ ശേഷം തിരികെ പെഷവാറിലേക്ക് പോകുകയായിരുന്നു ഇവര്‍. മൂന്നോ നാലോ കുടുംബങ്ങളില്‍ പെട്ടവരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 8 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രദേശിക ഭരണകൂടം അറിയിച്ചു.

കറാച്ചിയിലേക്ക് പോകുകയായിരുന്ന ഷാ ഹുസൈന്‍ എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ടവര്‍ക്കൊപ്പം തീര്‍ത്ഥാടനത്തിന് മറ്റ് രണ്ട് ബസുകള്‍ കൂടിയുണ്ടായിരുന്നു എന്നാല്‍ ഇവര്‍ മറ്റ് വഴികളിലൂടെയാണ് കറാച്ചിയിലേക്ക് പോയത്. എളുപ്പവഴിയായി വന്ന ബസ് അപകടത്തില്‍പെടുകയായിരുന്നു.

അപകടത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാകിസ്ഥാനെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായം നൽകണമെന്ന് നിർദ്ദേശം നൽകിയതായി ഇമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തു.

Anweshanam
www.anweshanam.com