തീവ്രവാദികള്‍ തകര്‍ത്ത ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന്​ പാക്​ പ്രവിശ്യാ സര്‍ക്കാര്‍

ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതി​െന്‍റ പൂര്‍ണ ചെലവും സര്‍ക്കാര്‍ വഹിക്കും
തീവ്രവാദികള്‍ തകര്‍ത്ത ക്ഷേത്രം പുനര്‍നിര്‍മിക്കുമെന്ന്​ പാക്​ പ്രവിശ്യാ സര്‍ക്കാര്‍

ഇസ്​ലാമാബാദ്​: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ജനക്കൂട്ടം തകര്‍ത്ത ഹിന്ദുക്ഷേത്രം പുനര്‍നിര്‍മിക്കാനൊരുങ്ങി പ്രാദേശിക സര്‍ക്കാര്‍. ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതി​െന്‍റ പൂര്‍ണ ചെലവും സര്‍ക്കാര്‍ വഹിക്കും. പ്രവിശ്യാ മുഖ്യമന്ത്രി മഹമൂദ് ഖാന്‍ വെള്ളിയാഴ്ചയാണ്​ ഇതുസംബന്ധിച്ച്‌​ ഉത്തരവ്​ നല്‍കിയത്​.

ഖൈബര്‍ പഖ്​​തൂന്‍ഖ്വ പ്രവിശ്യയിലെ ക്ഷേത്രമാണ്​ ആള്‍ക്കൂട്ടം തകര്‍ത്തത്​. പ്രതികളെന്നു​ സംശയിക്കുന്ന നിരവധി പേര്‍ ഇതിനകം പൊലീസ്​ പിടിയിലായി. പ്രാദേശിക ഇസ്​ലാമിക നേതാവും അറസ്​റ്റിലായവരില്‍പ്പെടും.

കാരക് പട്ടണത്തിലെ ശ്രീ പരമഹാന്‍സ് ജി മഹാരാജ് സമാധി ക്ഷേത്രത്തിനുനേരെ കഴിഞ്ഞ ബുധനാഴ്​ചയാണ്​ അക്രമം നടന്നത്​.

ആരാധനാലയത്തിനുനേരെയുണ്ടായ അക്രമത്തില്‍ അതിയായി ഖേദിക്കുന്നതായി തെഹ്​രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പ്രവിശ്യാ വിവരമന്ത്രി കമ്രാന്‍ ബങ്കാഷ് പറഞ്ഞു. ക്ഷേത്രവും സമീപത്തെ വീടും പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഹിന്ദുസംഘത്തി​െന്‍റ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തി​െന്‍റ നവീകരണത്തില്‍ പ്രതിഷേധിച്ചാണ്​ ആള്‍ക്കൂട്ടം ക്ഷേത്രത്തിനെതിരെ അക്രമം നടത്തിയത്​.

സംഭവത്തില്‍ തീവ്രവാദ സംഘടനയില്‍പെട്ട 45 പേരെ പിടികൂടിയിരുന്നു. അറസ്റ്റിലായവരില്‍ ജംഇയ്യത്തുല്‍ ഉലമ ഇ ഇസ്ലാം നേതാവ് റഹ്മത്ത് സലാം ഖട്ടക്കും ഉള്‍പ്പെടുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com