1200 വ​​​​ര്‍​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കു​​​​രി​​​​ശ്
world

1200 വ​​​​ര്‍​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കു​​​​രി​​​​ശ്

യൂണിവേഴ്‌സിറ്റി ഓ​​​​ഫ് ബാ​​​​ള്‍​​​​ട്ടി​​​​സ്ഥാ​​​​ന്‍ വൈ​​സ് ചാ​​ന്‍​​സ​​ല​​ര്‍ മു​​ഹ​​മ്മ​​ദ് ന​​യിം ഖാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സംഘമാണ് കു​​​​രി​​​​ശ് ക​​​​ണ്ടെ​​​​ത്തിയത്

Thasneem

ഇസ്ലാമാബാദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍ 1200 വ​​​​ര്‍​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മാ​​​​ര്‍​​​​ബി​​​​ള്‍ കു​​​​രി​​​​ശ് ക​​​​ണ്ടെ​​​​ത്തി. യൂണിവേഴ്‌സിറ്റി ഓ​​​​ഫ് ബാ​​​​ള്‍​​​​ട്ടി​​​​സ്ഥാ​​​​ന്‍ വൈ​​സ് ചാ​​ന്‍​​സ​​ല​​ര്‍ മു​​ഹ​​മ്മ​​ദ് ന​​യിം ഖാ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മൂ​​​​ന്നം​​​​ഗ സംഘമാണ് ബാ​​​​ള്‍​​​​ട്ടി​​​​സ്ഥാ​​​​നി​​​​ലെ ക​​​​വാ​​​​ര്‍​​​​ഡോ​​​​യി​​​​ല്‍ സി​​​​ന്ധു ന​​​​ദി​​​​യോ​​​​ട് ചേ​​​​ര്‍​​​​ന്നു​​​​ള്ള മ​​​​ല​​​​നി​​​​ര​​​​ക​​​​ള്‍​​​​ക്കു മു​​​​ക​​​​ളില്‍ കു​​​​രി​​​​ശ് കണ്ടെത്തിയത്.

ക്രൈ​​സ്ത​​വ മ​​തം ഇ​​വി​​ടെ നി​​ല​​നി​​ന്നി​​രു​​ന്നു​​വെ​​ന്നുള്ള സൂചനയാണ് കു​​രി​​ശി​​ന്‍റെ സാ​​ന്നി​​ധ്യം വ്യക്തമാക്കുന്നത്. ഇതോടൊപ്പം

പ​​ള്ളി​​യും ക്രൈ​​സ്ത​​വ ഭ​​വ​​ന​​ങ്ങ​​ളും ഉണ്ടായിട്ടുണ്ടാവാം എന്നാണ് അനുമാനം. ഇതേക്കുറിച്ചു കൂടുതൽ പഠനം നടത്താനാണ് ബാ​​​​ള്‍​​​​ട്ടി​​​​സ്ഥാ​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ പ​​​​ദ്ധ​​​​തി. യൂ​​​​റോ​​​​പ്പി​​​​ലെ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ആയിരിക്കും പഠനം നടത്തുക.

1000 മുതൽ 1200 വർഷത്തെ പഴക്കം കണക്കാക്കിയ കുരിശിന് 3.4 ടൺ ഭാരമുണ്ട്. 7 അടി നീളവും 6 അടി വീതിയുമുണ്ട്. പ്രാഥമിക പരിശോധനയിൽ കണക്കിയ കാലപ്പഴക്കം കൂടുതൽ പരിശോധനകൾക്ക് ശേഷം സ്ഥിരീകരിക്കും. ഗവേഷകൻ വാജിദ് ബാട്ടി പറയുന്നത്, ഇതൊരു തൊമാനിയൻ കുരിശാണ്, ഈ ഉപഭൂഖണ്ഡത്തിൽ നിന്ന് ലഭിക്കുന്നതിൽ ഏറ്റവും വലിയവയിൽ ഒന്നുമാണ് എന്നുമാണ്.

നോർമൻ ഗിൽ എന്ന കത്തോലിക്കാ വിശ്വാസിയായ കറാച്ചി സ്വദേശി കുരിശ് കണ്ടെത്തിയതിൽ ഏറെ ആഹ്ലാദം പ്രകടിപ്പിച്ചു. കുരിശുമായി ബന്ധപ്പെട്ട് നടക്കുന്ന പഠനങ്ങൾ പൂർത്തിയാകുന്ന മുറക്ക് വിശ്വാസികൾക്ക് കുരിശ് കാണാനും പ്രദേശം സന്ദർശിക്കാൻ അവസരം ഒരുക്കണമെന്നും ഗിൽ ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com