പാ​കി​സ്​​താ​ന്‍ മു​ന്‍ വി​ദേ​ശ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്​ റി​മാ​ന്‍​ഡില്‍

വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത്​ സ​മ്ബാ​ദി​ച്ച കേ​സി​ല്‍ ചൊ​വ്വാ​ഴ്​​ച ആ​സി​ഫി​നെ നാ​ഷ​ന​ല്‍ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു
പാ​കി​സ്​​താ​ന്‍ മു​ന്‍ വി​ദേ​ശ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ്​ റി​മാ​ന്‍​ഡില്‍

ലാ​ഹോ​ര്‍: പാ​കി​സ്​​താ​ന്‍ മു​ന്‍ വി​ദേ​ശ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​മാ​യ പാ​കി​സ്​​താ​ന്‍ മു​സ്​​ലിം ലീ​ഗ്​ (എ​ന്‍) നേ​താ​വു​മാ​യ ഖ്വാ​ജ മു​ഹ​മ്മ​ദ്​ ആ​സി​ഫി​നെ അ​ഴി​മ​തി കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക്​ റി​മാ​ന്‍​ഡ്​ ചെ​യ്​​തു.

വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത്​ സ​മ്ബാ​ദി​ച്ച കേ​സി​ല്‍ ചൊ​വ്വാ​ഴ്​​ച ആ​സി​ഫി​നെ നാ​ഷ​ന​ല്‍ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

അതേസമയം, ആ​സി​ഫി​െന്‍റ അ​റ​സ്​​റ്റി​ല്‍ മു​ന്‍​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫ്​ പ്ര​തി​​ഷേ​ധി​ച്ചു.

സൈ​നി​ക നേ​തൃ​ത്വ​വും പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ന്‍ ഖാ​നും ത​മ്മി​ലു​ള്ള അ​വി​ഹി​ത കൂ​ട്ടു​കെ​ട്ടാ​ണ്​ അ​റ​സ്​​റ്റി​ന്​ പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com