പാകിസ്താനിലും ടിക്‌ടോക് നിരോധനം

സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് നിരോധനം.
പാകിസ്താനിലും ടിക്‌ടോക് നിരോധനം

ഇസ്ലാമാബാദ്: ചൈനീസ് ആപ്പായ ടിക്‌ടോക് പാകിസ്താനിലും നിരോധിച്ചു. സദാചാരവിരുദ്ധവും അസഭ്യവുമായ ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് നിരോധനം.

സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കുന്നതിന് ടിക് ടോക് ഏര്‍പ്പെടുത്തുന്ന സംവിധാനം തൃപ്തികരമാണോ എന്ന് പരിശോധിക്കും. അതിന്റെ അടിസ്ഥാനത്തില്‍ നിരോധന തീരുമാനം പിന്‍വലിക്കണമോ എന്ന് അവലോകനം ചെയ്യുമെന്നും അതോറിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com