ടി​ന്‍​ഡ​ര്‍ ഉള്‍പ്പടെ അഞ്ച് ഡേ​റ്റിം​ഗ് ആ​പ്പു​ക​ള്‍ നി​രോ​ധി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍
world

ടി​ന്‍​ഡ​ര്‍ ഉള്‍പ്പടെ അഞ്ച് ഡേ​റ്റിം​ഗ് ആ​പ്പു​ക​ള്‍ നി​രോ​ധി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍

അ​ധാ​ര്‍​മി​ക ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി

News Desk

News Desk

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ ടി​ന്‍​ഡ​ര്‍, ഗ്രി​ന്‍​ഡ​ര്‍ തു​ട​ങ്ങി​യ ഡേ​റ്റിം​ഗ് ആ​പ്പു​ക​ള്‍ നി​രോ​ധി​ച്ചു. അ​ധാ​ര്‍​മി​ക ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ടി​ന്‍​ഡ​ര്‍, ടാ​ഗ്ഡ്, സ്കൗ​ട്, ഗ്രി​ന്‍​ഡ‌​ര്‍, സെ​ഹൈ എ​ന്നീ ആ​പ്പു​ക​ള്‍​ക്കാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്- ഡിഎന്‍എ ഇന്ത്യ റിപ്പോര്‍ട്ട്‌.

അ​ധാ​ര്‍​മി​ക​വും അ​ശ്ലീ​ല​മാ​യ​തു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​തെ​ന്ന് പാ​ക് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു.

വി​വാ​ഹേ​ത​ര ബ​ന്ധ​വും സ്വ​വ​ര്‍​ഗ​ര​തി​യും നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​സ്ലാ​മി​ക രാ​ഷ്ട്ര​മാ​ണ് പാ​ക്കി​സ്ഥാ​ന്‍.

Anweshanam
www.anweshanam.com