ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച്‌ പാക്കിസ്ഥാന്‍
world

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച്‌ പാക്കിസ്ഥാന്‍

ദാവൂദിന്റെ കറാച്ചിയിലെ വിലാസവും പാക്കിസ്ഥാന്‍ പുറത്തുവിട്ടു

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: അ​ധോ​ലോ​ക നാ​യ​ക​ന്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹിം ക​റാ​ച്ചി​യി​ലു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍. ദാവൂദിന്റെ കറാച്ചിയിലെ വിലാസവും പാക്കിസ്ഥാന്‍ പുറത്തുവിട്ടു. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്നായിരുന്നു ഇതുവരെ പാക് അധികൃതര്‍ പറഞ്ഞിരുന്നത്- എന്‍ഡി ടിവി റിപ്പോര്‍ട്ട്.

രാ​ജ്യാ​ന്ത​ര സാ​മ്ബ​ത്തി​ക ഉ​പ​രോ​ധ​ത്തി​ല്‍​നി​ന്നും ര​ക്ഷ​പെ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ദാ​വൂ​ദ് ഉ​ള്‍​പ്പെ​ടെ​യു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ക​ള്‍​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന്‍ തി​രി​യാ​ന്‍ കാ​ര​ണ​മാ​യ​ത്.

കറാച്ചിയിലെ ക്ലിഫ്ടണിലെ സൗദി മോസ്‌കിന് സമീപം വൈറ്റ് ഹൗസ് എന്നാണ് ദാവൂദിന്റെ വിലാസം. ഭീകരര്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിന് എതിരായ യു.എന്‍ നടപടിയുടെ ഭാഗമായാണ് പാക്കിസ്ഥാന്‍ ദാവൂദിന്റെ വിലാസം പുറത്തുവിട്ടത്.

പാ​രി​സ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ഫ്‌എ​ടി​എ​ഫ് (ഫി​നാ​ന്‍​ഷ്യ​ല്‍ ആ​ക്‌​ഷ​ന്‍ ടാ​സ്ക് ഫോ​ഴ്സ്) പാ​ക്കി​സ്ഥാ​നെ 2018 ജൂ​ണി​ല്‍ ഗ്രേ ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് 2019 അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​നോ​ട് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ല്‍​കു​ക​യാ​യി​രു​ന്നു. എ​ഫ്‌എ​ടി​എ​ഫ് ഗ്രേ ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തോ​ടെ രാ​ജ്യാ​ന്ത​ര സാ​മ്ബ​ത്തി​ക സ​ഹ​ക​ര​ണം കു​റ​യും. ഇ​തി​ല്‍ നി​ന്നും ര​ക്ഷ​പെ​ടാ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ ശ്ര​മം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ്, മസൂദ് അസര്‍ എന്നിവരുള്‍പ്പെടെ 12 ഭീകരരുടെ സ്വത്ത് കണ്ടുകെട്ടാനും പാക്കിസ്ഥാന്‍ തീരുമാനിച്ചു. 88 നിരോധിത ഭീകര സംഘടനകളുടെ സ്വത്ത് കണ്ടുകെട്ടും. ബാങ്ക് ഇടപാടുകളും മരവിപ്പിക്കും. ദാവൂദ് ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാവിലക്കും ഏര്‍പ്പെടുത്തി.

Anweshanam
www.anweshanam.com