പാക് പിന്തുണയുള്ള 'ഖാലിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍

ഭീകരാക്രമണം നടത്താനുള്ള ഖാലിസ്താന്‍ ഭീകരരുടെ പദ്ധതിയ്ക്ക് തടയിട്ട് പഞ്ചാബ് പോലീസ്.
പാക് പിന്തുണയുള്ള 'ഖാലിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍

ഛണ്ഡീഗഡ് : ഭീകരാക്രമണം നടത്താനുള്ള ഖാലിസ്താന്‍ ഭീകരരുടെ പദ്ധതിയ്ക്ക് തടയിട്ട് പഞ്ചാബ് പോലീസ്. രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. താണ്‍ തരണ്‍ സ്വദേശികളായ ഹര്‍ജീത് സിംഗ്, ഷംഷേര്‍ സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമൃത്സറിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ചാണ് സംഭവം നടന്നത് - എന്‍ഡിടിവി റിപ്പോര്‍ട്ട്.

ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരരെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവരുടെ പക്കല്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ആറ് 9 എംഎം തോക്കുകള്‍, 8 റൗണ്ട് വെടിയുണ്ടകള്‍, മൊബൈല്‍ ഫോണുകള്‍, എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. സംസ്ഥാനത്ത് ഖാലിസ്താന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരിക്കുന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കൈമാറിയ വിവരമെന്ന് പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ ദിങ്കര്‍ ഗുപ്ത പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തിയുടെ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും പിടിയിലായത്. ചോദ്യം ചെയ്തതില്‍ നിന്നും ഖാലിസ്താന്‍ അനുകൂല സംഘടനയായ ഖാലിസ്താന്‍ സിന്ദാബാദ് ഫോഴ്സിലെ ഭീകരരുമായി ഇവര്‍ക്ക് ബന്ധമുളളതായും കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. യുഎപിഎ നിയമം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ (കെസെഡ് എഫ്) തീവ്രവാദ സംഘടനയിലെ സജീവ അംഗം ശുഭീദ് സിംഗ് ഉള്‍പ്പെടെ മറ്റ് അഞ്ച് കുറ്റവാളികളുമായി സഹകരിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പ്രാഥമിക അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ അമൃത്സര്‍ ജയിലിലാണ് പ്രതികള്‍.

Related Stories

Anweshanam
www.anweshanam.com