പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെ അറസ്റ്റ് വാറണ്ട്

വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാകിസ്താനു പുറത്തേക്ക് 8 കോടി രൂപ കടത്തി എന്നതാണ് സര്‍ദാരിക്ക് എതിരെയുള്ള കേസ്
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ്  ആസിഫ് അലി സര്‍ദാരിക്കെതിരെ അറസ്റ്റ് വാറണ്ട്

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവുമായ ആസിഫ് അലി സര്‍ദാരിക്കെതിരെ അറസ്റ്റ് വാറണ്ട്.അഴിമതി വിരുദ്ധ ഏജന്‍സി നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ(എന്‍ എ ബി)യാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.-എഎന്‍ഐ റിപ്പോര്‍ട്ട്

വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ വഴി പാകിസ്താനു പുറത്തേക്ക് 8 കോടി രൂപ കടത്തി എന്നതാണ് സര്‍ദാരിക്ക് എതിരെയുള്ള കേസ്.വ്യാജ അക്കൗണ്ട് കേസിലെ ഇടപാടുകള്‍ സംബന്ധിച്ച് സര്‍ദാരിയുടെ ഇടക്കാല ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് ഇന്ന് കേള്‍ക്കുമെന്ന് ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കള്ളപ്പണം വെളുപ്പിച്ച കേസില്‍ സര്‍ദാരിക്കും,മറ്റ് പ്രതികള്‍ക്ക്ും എതിരെ ഇസ്ലാമാബാദിലെ കോടതി നേരത്തെ കുറ്റം ചുമത്തപ്പെട്ടിരുന്നു. ഒന്നിലധികം അഴിമതി കേസുകളില്‍ പ്രതിയാക്കി സര്‍ദാരിക്കെതിരെ അന്വേഷണ ഏജന്‍സി നേരത്തെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.എന്നാല്‍ മെഡിക്കല്‍ കാരണങ്ങളാല്‍ സര്‍ദാരിക്ക് ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്രീക് ഇന്‍ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിനെതിരെ വര്‍ദ്ധിച്ചുവരുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ കണക്കിലെടുത്ത്് പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി.ഡി.എം) എന്ന പേരില്‍ എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും സഖ്യം രൂപീകരിച്ചിരുന്നു. ഇതിനെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ അറസ്റ്റ് വാറണ്ട്.

Related Stories

Anweshanam
www.anweshanam.com