ഒമാനില്‍ 947 പേര്‍ക്ക് കോവിഡ്; 12 മരണം

രാജ്യത്ത് ഇതുവരെ 120,389 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
ഒമാനില്‍ 947 പേര്‍ക്ക് കോവിഡ്; 12 മരണം

മസ്‌കത്ത്: ഒമാനില്‍ പുതുതായി 947 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 120,389 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ആകെ 1338 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 72 മണിക്കൂറിനിടെ രാജ്യത്ത് 1046 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ 111,096 പേരാണ് രോഗമുക്തി നേടിയിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 92.3 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26 പേരെയാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 300 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 138 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

Related Stories

Anweshanam
www.anweshanam.com